മനാമ: ഐ.ഐ.ടി മദ്രാസിൽനിന്ന് ബയോ ഇൻഫർമാറ്റിക്സിൽ പിഎ ച്ച്.ഡി നേടിയ ബഹ്റൈൻ ഐ.സി.എഫ്. മദ്രസ്സ പൂർവ്വ വിദ്യാർത്ഥി ഫാത്തിമ റിദയെ ഐ. സി. എഫ്. ബഹ്റൈൻ അനുമോദിച്ചു.
ഐ.സി.എഫ്. ഗുദൈബിയ റീജിയൻ എകണോമിക് സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജിയുടെ മകളായ ഫാത്തിമ റിദ മാസ്റ്റേഴ്‌സും പി എച്ച്.ഡിയും ചുരുക്കിയ വർഷം കൊണ്ടാണ് പൂർത്തിയാക്കിയത് നേരത്തേ കോഴിക്കോട് എൻ.ഐ.ടി യിൽ നിന്ന് ബയോടെക്നോളജിയിൽ ബി.ടെ കിൽ ഫാത്തിമക്ക് ഗോൾഡ് മെഡലും ലഭിച്ചിരു ന്നു. രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് സ ഹായകമാകുന്ന മെഷീൻ ലേണിങ്, എ.ഐ അ ധിഷ്ഠിത കമ്പ്യൂട്ടേഷനൽ ടൂളുകൾ വികസിപ്പി ക്കുന്നതിലാണ് ഫാത്തിമ പ്രധാനമായും ഗവേ ഷണം നടത്തിയത്.
റോയൽ സൊ സൈറ്റി ഓഫ് കെമിസ്ട്രി പോസ്റ്റർ പ്രൈസ്, ബെ സ്റ്റ് ഫ്ലാഷ് ടോക്ക് അവാർഡ് എന്നിവയുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങ ൾ നേടിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രധാനമ ന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പും (പി.എം.ആർ. എഫ്), ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് അവാർഡ് 2025ഉം ഫാത്തിമക്ക് ലഭിച്ചിരുന്നു.
മനാമ കെ. സിറ്റിയിൽ നടന്ന അനുമോദനച്ചടങ്ങിൽ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി പുരസ്കാരം സമ്മാനിച്ചു. ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ ഭാരവാഹികളായ എം.സി. അബ്ദുൽ കരീം, കെ. സി. സൈനുദ്ധീൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി, സംസാരിച്ചു.
ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി, അബ്ദുസമദ് കാക്കടവ്, സി. എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുന്തല, ഷംസുദ്ധീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും അബ്ദുറഹ്മാൻ ചെക്യാട് നന്ദിയും പറഞ്ഞു.









