തിരുവനന്തപുരം: സിപിഎമ്മിന്റെ അവസാനമാണ് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും സതീശന്‍ പറഞ്ഞു. എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുയാണ്. കെഎസ് യു നേതാക്കന്‍മാരെ കയ്യാമം വച്ച് കറുത്ത തുണിയിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. അവര്‍ തീവ്രവാദകളാണോ?, കൊടും കുറ്റവാളികളാണോ?. കേരളത്തിലെ പൊലീസിന്റെ പോക്ക് […]









