തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു കലാകാരിയായ തനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ ഒരു അത്യാവശ്യ ഘടകമായിരിക്കും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടാക്കിയതെന്നും പക്ഷേ അതേ സംഗതി തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതോടെ അതിന്റെ അപകടം മനസ്സിലായതെന്നും ഐശ്വര്യ പറയുന്നു.‘‘എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. നമ്മൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, […]









