തൃശൂർ: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ട്. അത് ഒരു കരാറിൻറെയോ കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള […]









