ന്യൂഡൽഹി: ഇന്ത്യൻമഹാസമുദ്രത്തിൽ നാവികസേനക്ക് ഇനി ആന്ത്രോത്തിന്റെ കരുത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറി.കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ALSO READ: പൊതു ഗതാഗത വാഹനങ്ങളിൽ VLTD നിർബന്ധമാക്കി; തമിഴ്‌നാട്
ഏകദേശം 77 മീറ്റർ നീളമുള്ള കപ്പൽ ഡീസൽ എൻജിൻ-വാട്ടർജെറ്റ് സംയോജനത്തിലൂടെ പ്രവർത്തിക്കുന്ന വലിയ യുദ്ധക്കപ്പലാണ് ഐഎൻഎസ് ആന്ത്രോത്ത് . ആധുനിക സാങ്കേതികവിദ്യയുള്ള ലഘു ടോർപിഡോകളും ആഭ്യന്തരമായി വികസിപ്പിച്ച ആന്റി-സബ്മറൈൻ റോക്കറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 80 ശതമാനത്തിൽ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചത്.
The post ഇന്ത്യൻമഹാസമുദ്രത്തിൽ നാവികസേനക്ക് ഇനി ആന്ത്രോത്തിന്റെ കരുത്തും; ഐഎൻഎസ് ആന്ത്രോത്ത് നാവികസേനക്ക് കൈമാറി appeared first on Express Kerala.