വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഷാജഹാൻ ഒരു ഏരിയ സെക്രട്ടറി പെരുമാറുന്നതിലും മോശമായി രാഷ്ട്രീയ പക്ഷപാതത്തോടെയാണ് ഇടപെട്ടത്. കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്‌സും കൊടുത്ത സർക്കാർ സംവിധാനങ്ങളാണ് കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ട് പോയതെന്നും […]









