തിരുവനന്തപുരം: സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പോലീസ് പീഡിപ്പിച്ച ഇര ബിന്ദു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സർക്കാർ ജോലി നൽകണമെന്നുമാണു ബിന്ദു ആവശ്യപ്പെട്ടത്. അതേസമയം ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷൻ പരിഗണിച്ചു. തുടർന്ന്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് […]









