നിരാൽ: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് വീടിൻ്റെ മുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച് കാള. ആന്ധ്രാപ്രദേശിലെ ബൊരാജ് മണ്ഡലിലെ നിരാൽ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കർഷകനായ ഷെയ്ഖ് ഗഫൂറിൻ്റെ കാളയെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് നായകളുടെ ഒരു കൂട്ടം കാളയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കയറ് പൊട്ടിച്ച് ഓടിയ കാള ജീവൻ രക്ഷിക്കാൻ വീടിനോട് ചേർന്നുള്ള കല്ലുകളുടെ കൂമ്പാരത്തിന് മുകളിലൂടെ നിമിഷങ്ങൾക്കുള്ളിൽ മേൽക്കൂരയിലേക്ക് കയറി.
നാട്ടുകാർ ഏറെ ശ്രമിച്ചതിന് ശേഷമാണ് കയറുകൾ ഉപയോഗിച്ച് കാളയെ താഴെയിറക്കിയത്. സംഭവത്തിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
The post തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് വീടിൻ്റെ മുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച് കാള appeared first on Express Kerala.