തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്. കേരളത്തിന്റെ ഉപഭോക്തൃ വില (സിപിഐ) സൂചിക പ്രകാരമുള്ള വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണ്. തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. എട്ടുമാസമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിഷ്ണുനാഥ് […]