തൃശൂർ: മുണ്ടുമുറുക്കിയുടുത്ത് രാപകലില്ലാതെ പണിയെടുത്ത് നിക്ഷേപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ സഹകരണ സംഘം പറ്റിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആ പറ്റിക്കപ്പെട്ട തുക തിരിച്ചുവാങ്ങി നൽകാമെന്നേറ്റ എംപി സുരേഷ് ഗോപിയും ഒടുവിൽ വാക്കുമാറി പറ്റിച്ചു, ഞാൻ എന്താ ചെയ്യേണ്ടത്. മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നുവെന്ന് വയോധികയായ ആനന്ദവല്ലി. താൻ ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്നു പറയുമ്പോൾ അവർ ആ മന്ത്രിയിലുള്ള വിശ്വാസത്തിന്റെ പുറത്തായിരിക്കില്ലേ അവിടെ […]