ന്യൂദൽഹി: ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ഭാരതീയ ബോക്‌സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു:
‘ഈ വർഷത്തെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ വിജയിച്ചതിന് ഭാരതീയ ബോക്‌സർ ജെയ്‌സ്മിൻ ലംബോറിയക്ക് അഭിനന്ദനങ്ങൾ! അവരുടെ അത്ഭുതകരമായ പ്രകടനം വരും കാലങ്ങളിൽ എണ്ണമറ്റ കായികപ്രതിഭകൾക്ക് പ്രചോദനമാകും. അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ.’