കൊച്ചി: തനിക്കെതിരെയുള്ള സൈബർ ആക്രമണവും അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരം എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നു കാണിച്ച് നൽകിയ പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം. ഷാജഹാൻ എന്നിവരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. ഐടി ആക്ട് 67, ബിഎൻഎസ് 78, 79, […]








