തൃശൂർ: വാടാനപ്പള്ളിയിൽ പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകൾ അനാമിക (6) ആണ് മരിച്ചത്. അണലി കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തൽ. രണ്ടു തവണ ആശുപത്രിയിൽ കൊണ്ടുപോയിയെങ്കിലും കുഞ്ഞിന്റെ അസുഖം തിരിച്ചറിഞ്ഞില്ല. ഒടുവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വിഷം വൃക്കയിലേക്കടക്കം വ്യാപിച്ചിരുന്നു. […]









