തൃശൂർ: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പത്രോസ് മകൻ മിഥുൻ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവർത്തകനുമാണ് മരിച്ച മിഥുൻ. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളിൽനിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസിൽ വനം വകുപ്പ് മിഥുനെ അറസ്റ്റ് ചെയ്തിരുന്നു. […]









