തിരുവനന്തപുരം: ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്… അതായിരുന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ ഒരു വാചകം. ഒപ്പം സ്വയം മരണത്തെ വരിക്കാൻ തീരുമാനിച്ചപ്പോൾ അതിനു പോലും ആരേയും ബുദ്ധിമുട്ടിക്കാതെ അതിനായി 10000 രൂപ കവറിലിട്ട് മാറ്റി വച്ചിരുന്നു. തിരുമല ജംക്‌ഷനിലുള്ള ഓഫിസിലാണ് ഇന്നലെ അനിൽ കുമാർ തൂങ്ങിമരിച്ചത്. പൊതുദർശനത്തിനിടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു. ഒറ്റപ്പെട്ടുപോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അനിൽ (കെ.അനിൽകുമാർ–58 ) ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ […]









