സെപ്റ്റംബർ 20 ന് ആചരിച്ച ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് “ക്ലീൻ അപ്പ് ബഹ്‌റൈൻ” ടീം ജനബിയ, മാൽക്കിയ പ്രദേശങ്ങളിലെ ബീച്ചുകളിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ടീമുകളിൽ നിന്നുള്ള നൂറുകണക്കിന് സജീവ വളണ്ടിയർമാരോടൊപ്പം, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസും അതിന്റെ വളണ്ടിയർമാരോടൊപ്പം ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.









