മനാമ : ബഹ്‌റൈനിലെ ബിസിനസ് മേഖലയിൽ കഴിഞ്ഞ 12 വർഷത്തിലധികമായി മികച്ച സേവനങ്ങൾ നൽകി വിശ്വാസ്യത നേടിയ കെ സിറ്റി ബിസിനസ് സെന്ററിന്റെ നാലാമത്തെ ശാഖ സൽമാനിയയിൽ പ്രവർത്തനം ആരംഭിച്ചു.
കെ സിറ്റി ബിസിനസ് സെന്റർ സൽമാനിയ ബ്രാഞ്ചിൽ വിവിധ ബിസിനസുകൾക്ക് അനുയോജ്യമായ, ഓഫീസുകൾ 79 ബഹ്‌റൈൻ ദിനാറിന് ബുക്ക് ചെയ്യാനാവും.വൈദ്യുതി ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഫുള്ളി ഫിറ്റഡ് ക്ലോസ്ഡ് ഓഫിസുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മീറ്റിംഗ് റൂം,പ്രയർ റൂം, ഡൈനിങ്ങ് ഏരിയ ,റിസപ്ഷൻ സർവീസുകൾ ,ഹൈ സ്പീഡ് വൈ-ഫൈ, സിസിടിവി സുരക്ഷാ ക്യാമറകൾ, സൗജന്യ പാർക്കിംഗ് എന്നീ സൗകര്യങ്ങളും ഉണ്ട്.
സെപ്തംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ബഹ്‌റൈനിലെ ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ , സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് ഫക്രുദ്ദീൻ തങ്ങൾ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള,റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പ (വികാരി സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തോഡോക്സ് ചർച്ച് ) സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി,കെ എം സിസി നേതാക്കളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഗഫൂർ കൈപ്പമംഗലം,അൻവർ കണ്ണൂർ, ലതീഫ് മരക്കാട്ട് , അഷ്‌റഫ് സ്കൈ, നിയാസ് കണ്ണിയാൻ,ആരിഫ് കടലായി,ഹസീന നജീബ്, നൂഹ ഫാത്തിമ, നഹ്യാൻ നജീബ് എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്ത് (ബി എം സി ),പി ഉണ്ണികൃഷ്‌ണൻ (ഡി ടി ), ബിനു മണ്ണിൽ വറുഗീസ് (ഇന്ത്യൻ സ്‌കൂൾ ), സെക്രട്ടറി രാജപാണ്ഡ്യം (ഇന്ത്യൻ സ്‌കൂൾ ),വർഗീസ് കാരക്കൽ(സമാജം), പ്രദീപ് പുറവങ്കര (4 പി എം ) കെ സിറ്റി ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഓണസദ്യ കലാപരിപാടികൾ ചെണ്ടമേളം എന്നിവയും ഒരുക്കിയിരുന്നു.
ഉയർന്ന നിലവാരത്തിൽ, കുറഞ്ഞ ചെലവിൽ, പ്രവർത്തനക്ഷമമായ ഒരു ഓഫീസ് സ്പേസ് തേടുന്നവർക്കായാണ് കെ സിറ്റി ബിസിനസ് സെന്ററിന്റെ ഈ പുതിയ ശാഖ സൽമാനിയയിൽ ആരംഭിച്ചതെന്നും ബഹ്‌റൈനിലെ യുവ സംരംഭകർക്ക് മികച്ച തുടക്കം നൽകുന്ന അന്തരീക്ഷമാണിവിടെ ഒരുക്കിയിരിക്കുന്നതെന്നും കെ സിറ്റി ചെയർമാൻ നജീബ് കടലായി വ്യക്തമാക്കി.
ബഹ്‌റൈൻ ഗോൾഡ് സിറ്റി , ഡ്രാഗൺ സിറ്റിയ്ക്ക് സമീപമുള്ള ദിയർ അൽ മുഹറഖ് ,സിഞ്ച് അജൂർ എന്നിവയാണ് കെ സിറ്റി ബിസിനസ് സെന്ററിന്റെ മറ്റു ബ്രാഞ്ചുകൾ.









