പെരുമ്പാവൂർ: കുറിപ്പടിയിൽ കൃത്യമായി മരുന്നെഴുതിയിട്ടും അതിനു പകരം മൃഗങ്ങൾക്കുള്ള മരുന്ന് മാറിക്കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാർ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സുനിൽ പി.കെയാണ് സംഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. രണ്ടുവയസ്സുള്ള കുഞ്ഞിന് വിരയ്ക്കായി എഴുതിയ മരുന്നിന് പകരം അതേപേരിലുള്ള വെറ്റിനറി മെഡിസിൻ മെഡിക്കൽ ഷോപ്പിലുള്ളവർ മാറിക്കൊടുത്തതിനേക്കുറിച്ചാണ് കുറിപ്പ്. തനിക്ക് വാട്സാപ്പിൽ വന്ന ഒരമ്മയുടെ സംശയത്തേക്കുറിച്ചാണ് ചിത്രംസഹിതം ഡോ.സുനിൽ കുറിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിരയ്ക്കായി നൽകുന്ന നോവേം എന്ന പേരിലുള്ള ആൽബെൻഡസോൾ മരുന്നാണ് ഡോക്ടർ കുറിപ്പടിയിൽ നൽകിയിരുന്നത്. […]









