മനാമ: തിരുവസന്തം – 1500 ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ് മീലാദ് ക്യാമ്പയിൻ സമാപനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷനായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ അനുസ്മരണവും നാളെ ബുധൻ ഇന്ന് 8.30 ന് മനാമ സുന്നി സെന്ററിൽ നടക്കും.
ക്യാമ്പയിനി’ന്റെ ഭാഗമായി ഇതിനകം സ്നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈന്റ്, ഡെയ്ലി ക്വിസ്സ്, മിഡ്നൈറ്റ് ബ്ലും, മദ്ഹു റസൂൽ സമ്മേളനം എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിച്ചു.
സമാപന സംഗമത്തിൽ പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ പാരായണം, താജുൽ ഉലമ അനുസ്മരണ പ്രഭാഷണം, എന്നിവ നടക്കും. ഐ.സി.എഫ്. നാഷണൽ നേതാക്കളായ കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി.അബ്ദുൽ കരീം, അബൂബക്കർ ലക ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ല്യാർ എന്നിവർ നേതൃത്വം നൽകും









