തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. ഏതാനും ദിവസം മുൻപ് സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ രാത്രി ഉറങ്ങാൻ പോയിരുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് […]









