
തിരുവനന്തപുരം: തിരുവനന്തപുരത്ത് 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുകെക്കെട്ടിയാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതി ഭയപ്പെടുത്താൻ ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
വിതുരയിൽ 69കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു ആര്യനാട് പറണ്ടോട് സ്വദേശി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ തൊളിക്കോട് – മലയടി സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മദ്യപിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പ്രവേശിച്ചാണ് ലൈംഗികാതിക്രമണം നടത്തിയത്. കാട്ടാക്കട ഡിവൈഎസ്പി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
The post തിരുവനന്തപുരത്ത് 69കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു appeared first on Express Kerala.









