കൽപറ്റ: വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ജംഷീദിനും എതിരെയാണ് പോലീസ് കേസെടുത്തത്. ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി തന്നെ കടന്നു പിടിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മുൻപും ഇത്തരത്തിൽ ചില അനുഭവം ഉണ്ടായപ്പോഴെല്ലാം സുഹൃത്തിന് അനുകൂല നിലപാടാണ് ഭർത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതുപോലെ ഭർത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ […]









