
ലൈംഗികാരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്. സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി നൽകിയത്.
രാജൻ ജോസഫ് സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശങ്ങൾ നടത്തി എന്നാണ് പരാതി. സ്വഭാവ ദൂഷ്യംവരെ ആരോപിച്ചാണ് വിഡിയോ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചില മാധ്യമങ്ങൾ വ്യാജ ഇരകളെ സൃഷ്ടിക്കുന്നു എന്നായിരുന്നു ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
The post രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് അപമാനിക്കുന്നു; യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ് appeared first on Express Kerala.









