
ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനമാണ് ചിട്ടയായ വ്യായാമം. എന്നാൽ, എല്ലാ വ്യായാമങ്ങളും എല്ലാവർക്കും അനുയോജ്യമല്ലെന്ന കാര്യം നാം മനസ്സിലാക്കണം. ചിലർക്കാണെങ്കിൽ വ്യായാമം ചെയ്യാൻ മടിയാണ്. ഓരോ ദിവസവും ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെക്കും. അതാണ് ഇവരുടെ രീതി.
എന്നാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ ചെയ്യാവുന്ന ഇതിനൊരു പരിഹാരം കണ്ടെത്തിയാലോ? സെലിബ്രിറ്റി യോഗ ട്രെയിനർ അനുഷ്‌ക പർവാണി പങ്കുവെച്ച ചില യോഗാസനങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബട്ടർഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയൺ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്. തലയിണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് ശ്വാസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്ന് അനുഷ്‌ക പറയുന്നു. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതൽ വഴക്കം ലഭിക്കാനും ശരീരത്തിന് ഉന്മേഷവും ഊർജ്ജവും ലഭിക്കാനുമൊക്കെ ഈ വ്യായാമങ്ങൾ നല്ലതാണ്. ഇതേ യോഗാസനങ്ങൾ കിടക്കുന്നതിന് മുമ്പ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
The post കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെയുള്ള വ്യായാമമോ! ആഹാ ഇതിപ്പോൾ സുഖമായല്ലോ….. appeared first on Express Kerala.









