ന്യൂയോർക്ക്: യുഎസിലെ അലാസ്കയ്ക്ക് സമീപം നാല് റഷ്യൻ യുദ്ധവിമാനങ്ങളെത്തിയെന്ന് നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡിന്റെ വാർത്താക്കുറിപ്പ്. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ അമേരിക്കൻ യുദ്ധ വിമാനങ്ങളെ അയച്ചതായും ഡിഫൻസ് കമാൻഡ് വ്യക്തമാക്കി. നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ […]









