
മുട്ട പോഷക സമൃദ്ധമാണെന്നതിൽ തർക്കമൊന്നുമില്ല, അല്ലെ? മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരും ഉണ്ട്. എന്നാൽ, പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളൊക്കെ അടങ്ങിയ ഒരു സമ്പൂർണ്ണ ആഹാരമാണ് മുട്ട. അത് ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട കാര്യമില്ല. അമിതമായി കഴിക്കരുത് എന്ന് മാത്രം. ദിവസം 1 മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമേ തന്നെ. എന്നാൽ തിരക്കിനിടെ രാവിലെ കഴിക്കാൻ വിട്ടു പോയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം വൈകുന്നേരം കഴിക്കുന്ന ശീലം ചിലരിൽ ഉണ്ട്.
ഇത് ആരോഗ്യകരമാണോ എന്ന സംശയം പലരിലും ഉള്ളതാണ്. എന്നാൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ ശീലം ചിലപ്പോൾ പണി തരാം. സാധാരണ താപനിലയിൽ രണ്ട് മണിക്കൂറിൽ കൂടുതൽ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് യുഎസ്ഡിഎ യുടെ നിർദേശം. എന്നാൽ കേരളം പോലെ 32 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയുള്ള പ്രദേശങ്ങളിൽ ഇത് ഒരു മണിക്കൂറായി ചുരുങ്ങും.
ALSO READ: കൊളസ്ട്രോൾ എന്ന വില്ലനെ തുരത്തണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
പുഴുങ്ങുമ്പോൾ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. നാല് മുതൽ 60 വരെയുള്ള ഡിഗ്രി സെൽഷ്യസിൽ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് ബാക്ടീരിയ പെരുകാനും ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാം.
ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്ന മുട്ട
പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റണം. ഈർപ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയർടൈറ്റ് ആയ പാത്രത്തിൽ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കിൽ നനഞ്ഞ ഒരു പേപ്പർ ടവൽ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറിൽ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബർ പോലെ കട്ടിയുള്ളതാക്കും.
The post തിരക്കിനിടയിൽ രാവിലെ കഴിക്കാൻ വിട്ടു പോയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ചിട്ട് വൈകിട്ട് കഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ… appeared first on Express Kerala.









