കാസർഗോഡ്: മയക്കുമരുന്നു കേസ് അന്വേഷണ ഉദ്യോഗസ്ഥന് ടിപ്പർ ലോറിയിടിച്ച് ദാരുണാന്ത്യം. ബേക്കൽ ഡിവൈഎസ്പി ഡാൻസാഫ് സ്വാഡ് അംഗമായ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി കെ.കെ. സജീഷ് (42) ആണ് മരിച്ചത്. നാലാംമൈലിൽ ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. സജീഷിനൊപ്പം കൂടെയുണ്ടായിരുന്ന സുഭാഷ് ചന്ദ്രൻ പരുക്കുകളോടെ രക്ഷപ്പെട്ടു. നാലാം മൈൽ അണ്ടർ പാസേജിന്റെ തെക്ക് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറവേയാണ് ചെർക്കള ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ടിപ്പർ ഇടിച്ചത്. ഇടിയുടെ […]









