കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ […]









