കണ്ണൂർ: ഷാഫി പറമ്പിലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ ഇത്തരം ആക്ഷേപങ്ങൾ തിരിച്ച് അവരിൽ തന്നെ എത്തുമെന്ന് ആലോചിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലവിൽ എൻഎസ്എസുമായി യുഡിഎഫിനു യാതൊരു തർക്കവുമില്ല. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു പോകും. സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് നേതൃ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ഇത്തരം പ്രവർത്തനം ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ശബരിമലയുമായി ബന്ധപ്പെട്ട് ഒളിച്ചുകളിയാണു സർക്കാർ നടത്തുന്നത്. […]









