തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്എസ്, സംസ്ഥാന സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനെതിരെ പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കരയോഗം അംഗത്വം ഉപേക്ഷിച്ചുള്ള പ്രതിഷേധവും തുടങ്ങി. എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയില്‍ നിന്നുതന്നെയാണ് ആദ്യരാജി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാഷ്ട്രീയ ചായ്വും […]









