തിരൂരങ്ങാടി: ദേശീയപാത 64 തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചുകയറി രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്ക് പരുക്കേറ്റു. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന […]









