തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോർഡ്. ‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കൂടാതെ ഫ്‌ളക്‌സ് ബോർഡിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവുമുണ്ട്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എൻഎസ്എസ് കാര്യാലയത്തിന് മുന്നിൽ കരയോഗം ഭാരവാഹികളാണ് സുകുമാരൻ നായർക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരൻ നായർ സമുദായത്തിന് […]









