
ദുബായ് :പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് പിഴയിട്ട് ഐസിസി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ.
ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ നായകന്‍ ലംഘിച്ചെന്ന് മാച്ച് റഫറി അറിയിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൂര്യകുമാര്‍ യാദവ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തി.
പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയിച്ച ശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇത് രാഷ്‌ട്രീയ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പിസിബി ഐസിസിക്ക് പരാതി നല്‍കിയത്.ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.









