
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍കായികമേള അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ നൂറ്റി പതിനേഴര പവന്റെ സ്വര്‍ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. 1616 പോയിന്റുമായി തിരുവനന്തപുരം കിരീടമുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്‍മാരായത്. ഇപ്പോള്‍ രണ്ടാസ്ഥാനത്തുള്ള തൃശൂരിന് 769 പോയിന്റും പാലക്കാടിന് 698 പോയിന്റുമാണ് ഉള്ളത്.
അത്‌ലറ്റിക്‌സില്‍ 73 ശതമാനവും ഗെയിംസില്‍ 84 ശതമാനവും മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീഹരി കരിക്കന്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റിക്കാര്‍ഡ് തിരുത്തി. 2018ലെ രോഹിത് എ.യുടെ 54.25 സെക്കന്‍ഡ് എന്ന റിക്കാര്‍ഡ് 54.14 സെക്കന്‍ഡ് ആക്കി. അത്‌ലറ്റിക്‌സില്‍ 162 പോയിന്റുമായി പാലക്കാട് മുന്നില്‍. മലപ്പുറം (155 പോയിന്റ്) തൊട്ടുപിന്നിലുണ്ട്. സ്‌കൂളുകളില്‍ ഐഡിയല്‍ കടാശ്ശേരി മുന്നിലെത്തി, 58 പോയിന്റ്. തൊട്ടുപിന്നലുള്ള പുല്ലൂരാംപാറയ്‌ക്ക് 38 പോയിന്റ്.
സ്വര്‍ണകപ്പ് ഇന്ന് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തും. 28ന് വൈകിട്ട് 4 മണിക്ക് സമാപന ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്‌കൂള്‍ കായിമേളയില്‍ സ്വര്‍ണം നേടുന്ന വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കായികമേളയില്‍ പങ്കെടുത്ത ചില താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാന്‍ നേരില്‍ അറിഞ്ഞിരുന്നു. ഇതില്‍ സ്വര്‍ണം നേടിയവരും മീറ്റ് റിക്കാര്‍ഡ് നേടിയവരും ഉണ്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം നേടുന്ന വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ 50 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന വലിയ പദ്ധതിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.









