
മുംബൈ: വനിതാ പ്രിമിയര്‍ ലീഗ് ചെയര്‍മാനായി മലയാളി ജയേഷ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റായ ജയേഷ് ജോര്‍ജ്, ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയര്‍മാനാണ് .
ബിസിസിഐ വാര്‍ഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. 2019-ല്‍ ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.









