കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുണയുന്ന സവിശേഷ ദിനമാണ് വിജയദശമി. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഈ ദിനം വിദ്യയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ക്ഷേത്രങ്ങളിലും, കലാസാംസ്‌കാരിക കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലുമൊക്കെ, ഹരിശ്രീ കുറിക്കാന്‍ കുഞ്ഞുങ്ങളുടെ നീണ്ട നിരയായിരിക്കും.
ഗുരുവര്യര്‍, സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടത്തും. കൂടാതെ വിജയദശമി ദിനത്തിലാണ് പൂജയ്ക്കുവച്ച പുസ്തകങ്ങള്‍ തിരിച്ചെടുക്കുന്നതും. ആയുധ പൂജയും വാഹനപൂജയുമെല്ലാം ഇതോടനുബന്ധിച്ച് നടക്കുന്നു. ഈ ദിനത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവിശേഷമായ മറ്റ് ആരാധനാ ചടങ്ങുകളുമുണ്ടാകും.
Happy Vijayadashami Wishes In Malayalam: അറിവ് ആരാധിക്കപ്പെടുന്ന ദിവസമായതിനാല്‍ തന്നെ വിശ്വാസികള്‍ പരസ്പരം ആശംസിച്ചും ഈ ദിവസത്തെ മനോഹരമാക്കുന്നു. ഈ ഉത്സവാന്തരീക്ഷത്തില്‍ നേരാനുതകുന്ന ആശംസകള്‍ ഇതാ.
- പഠിക്കാം പടരാം സ്നേഹത്തിന്റെ വേരുകളില്‍, വിജയദശമി ദിനാശംസകള്‍
- പരക്കട്ടെ അറിവിന്‍ വെളിച്ചം, നിറയട്ടെ സ്‌നേഹത്തെളിച്ചം, ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍
- അറിവിന്‍ നിറവിലേക്ക് കൈപിടിച്ചുയരാം, ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍
- അറിവിനാല്‍ ഉയരുക, സ്നേഹത്താല്‍ ജയിക്കുക, അക്ഷരമധുരം നുണയുന്ന കുരുന്നുകള്‍ക്ക് ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍
- അറിവിന്‍ നിറവില്‍, ഐശ്വര്യം പുലരട്ടെ, ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍
- ആദ്യാക്ഷര മധുരം നുണയാം, അറിവിലേക്ക് വളരാം, കുരുന്നുകള്‍ക്ക് വിജയദശമി ദിനാശംസകള്‍
- വിദ്യകൊണ്ട് പ്രബുദ്ധരാവുക, വിജയ ദശമി ദിനാശംസകള്‍
- ഹരിശ്രീ കുറിക്കാം, പുത്തനറിവുകളിലേക്ക് പിച്ചവയ്ക്കാം, വിജയദശമി ദിനാശംസകള്‍
- അറിവാണ് സത്യം, അറിവാണ് സ്നേഹം, അറിവാണ് ധര്‍മ്മം, വിജയദശമി ദിനാശംസകള്‍
- നാളേയ്ക്കായി നല്ല ചുവടുകള്‍, അറിവിലൂടെ നേടാം പുതു ലോകങ്ങള്‍, വിജയദശമി ദിനാശംസകള്‍
- വിരിയട്ടെ അറിവിന്‍ പൂക്കാലം, ഐശ്വര്യ സമൃദ്ധികളും, വിജയദശമി ദിനാശംസകള്‍
- നിറയട്ടെ, പടരട്ടെ അറിവിന്‍ ദീപപ്രഭ ; വിജയദശമി ദിനാശംസകള്‍
- അറിവ് വെളിച്ചം, അധ്വാനം തെളിച്ചം, പുലരട്ടെ നല്ല നാളെകള്‍, വിജയദശമി ആശംസകള്‍
- അറിവിലൂടെ അധ്വാനം, മികവിലൂടെ ജീവിതവിജയം ; വിജയദശമി ആശംസകള്‍
- അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ ; ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍
- ഇരുട്ട് മായും, ദീപപ്രഭ നിറയും ; ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍
- അറിവ് വെളിച്ചം, അധ്വാനം തെളിച്ചം, പുലരട്ടെ നല്ല നാളെകള്‍ ; സ്‌നേഹസമ്പൂര്‍ണമായ വിജയദശമി ആശംസകള്‍
- ശക്തി നേരിനുള്ള കരുത്താകട്ടെ, ഭക്തി നന്‍മയിലേക്കുള്ള വഴിയാകട്ടെ, അറിവ് സാഹോദര്യത്തിന് തുണയാകട്ടെ… വിദ്യാരംഭ ദിനാശംസകള്‍
- നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ…വിജയദശമി ആശംസകള്‍
- അറിവിലൂടെ സമാധാനം, ഭക്തിയിലൂടെ സന്തോഷം, അധ്വാനത്തിലൂടെ വിജയം…വിദ്യാരംഭ ദിനാശംസകള്‍
- അറിവ് ആധാരം, അധ്വാനം ഇന്ധനം, വിജയം സുനിശ്ചിതം ; ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍
- അധ്വാനം മഹത്വം, പ്രയത്‌നം പ്രയാണം, പ്രകാശം നിറയട്ടെ… വിജയദശമി ദിനാശംസകള്‍
- അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ ; സ്‌നേഹൈശ്വര്യ സമ്പൂര്‍ണമായ വിജയദശമി ദിനാശംസകള്‍
- അറിവ് കരുത്താകട്ടെ, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൈവരട്ടെ ; സ്‌നേഹസമ്പൂര്‍ണമായ വിജയദശമി ദിനാശംസകള്‍
- അധ്വാനം ജീവിത മഹത്വം സമ്മാനിക്കട്ടെ, സമ്പാദ്യം വളരട്ടെ ; വിജയദശമി ദിനാശംസകള്‍









