
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് സമ്പൂർണ്ണ ആധിപത്യം. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും മാരക പേസ് ആക്രമണത്തിന് മുന്നിൽ വെറും 162 റൺസിന് ആതിഥേയരെ ഇന്ത്യ ഓൾ ഔട്ടാക്കി. 44.1 ഓവറിലാണ് വിൻഡീസ് ഇന്നിങ്‌സ് അവസാനിച്ചത്.
48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് ടോപ് സ്കോറർ. പരമ്പരയിലെ ആദ്യ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സിറാജ് 14 ഓവറിൽ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, ബുംറ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് രണ്ട് വിക്കറ്റും സുന്ദർ ഒരു വിക്കറ്റും വീഴ്‌ത്തി.
ബാറ്റിംഗിനയച്ച വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്‌സിന് ഒരവസരത്തിലും താളം കണ്ടെത്താനായില്ല. ഓപ്പണർ ടാഗെനരൈൻ ചന്ദർപോളിനെ പൂജ്യത്തിന് പുറത്താക്കി സിറാജാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. ആകെ 42 റൺസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട സന്ദർശകർക്ക് ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് 90 റൺസിൽ അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ബാറ്റര്‍മാർക്ക് പിന്നീട് അധികനേരം ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല. ബാക്കിയുള്ള അഞ്ച് പേരും 72 റൺസ് ചേർത്ത ശേഷം പുറത്തായി. ക്യാപ്റ്റൻ ചേസ് 26 റൺസും ജസ്റ്റിൻ ഗ്രേവ്സ് 32 റൺസും നേടി. 26 റൺസ് നേടിയ ഷായ് ഹോപ്പിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയ്‌ക്ക് ബ്രേക്ക്ത്രൂ നൽകി. സിറാജ് ടെഗെനറൈൻ ചന്ദർപോൾ (0), അലിക്ക് അത്തനാസെ (12), ബ്രാൻഡൻ കിംഗ് (13) എന്നിവരുടെ വിക്കറ്റുകളാണ് വീഴ്‌ത്തിയത്.









