സിനിമയിൽ നെടുനീളൻ ഡയലോഗുകൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് ആരാധകരുടെ കൈയ്യടി വാങ്ങിയ നായകൻ അതേ ഭാഷതന്നെ രാഷ്ട്രീയത്തിലുമിറക്കാൻ തുടങ്ങിയതോടെ വിവാദങ്ങളുടെ തൃശൂർ പൂരമാണിപ്പോൾ. മാത്രമല്ല മൈക്ക് കയ്യിൽ കിട്ടിയാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളിച്ചുപറയാൻ തുടങ്ങിയതോടെ ഹീറോയിൽ നിന്ന് സീറോയിലേക്കുള്ള പ്രയാണം വേഗത്തിലാകുമെന്ന കാര്യമുറപ്പ്. നിലവിൽ തൃശ്ശൂരിലെ കള്ളവോട്ട് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രതികരണമാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സുരേഷ് […]









