പാലക്കാട്: തന്റെ വലതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചുമാറ്റിയതോടെ അലറിക്കരഞ്ഞുകൊണ്ട് എട്ടുവയസുകാരി ചോദിക്കുന്നത് അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും, എന്നാണ്… പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി മാതാപിതാക്കളുടെ പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കഴിഞ്ഞ സെപ്റ്റംബർ 24നാണ് സംഭവം. കളിക്കുന്നതിനിടെ വീണു വിനോദിനിയുടെ വലതുകൈയ്ക്കാണ് പരുക്കേറ്റത്.. […]









