തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദം ആളിപ്പടരാൻ തുടങ്ങിയതോടെ ചർച്ചകളിൽ നിറയുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളാണ്. ആദ്യം ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശിൽപങ്ങൾ സ്വർണം പൂശി നൽകിയ സ്‌പോൺസർ എന്ന തരത്തിലാണ് ഉണ്ണികൃഷ്ണന്റെ പേര് ഉയർന്നുവന്നത്. പിന്നാലെ ദ്വാരപാലകശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. ഇതു തനിക്കുനേരെയുണ്ടാകാൻ സാധ്യതയുള്ള അന്വേഷണങ്ങളുടെ മുനയൊടിക്കാനാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ സ്വന്തം സഹോദരിയുടെ വീട്ടിൽനിന്നു തന്നെ ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറിയെന്നു മാത്രമല്ല താൻ […]









