കൊച്ചി: തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമായി എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി. ‘കണ്ടൽ കാടുകളുടെ സംരക്ഷണം, പുനഃസ്ഥാപനം’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സെപ്തംബർ 30 ന് ( ചൊവ്വാഴ്ച) പഞ്ചായത്ത് പ്രസിഡന്റ് നിബിൻ .കെ നിർവഹിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ മാറ്റവും തീരദേശ ശോഷണവും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളുടെ […]









