തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണം അടിച്ചുമാറ്റിയെന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഇത് കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്ന ഒരു വിഷയമാണ്. ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വളരെ കൃത്യമാണ്. കിലോക്കണക്കിന് സ്വര്‍ണം അവിടെനിന്ന് അടിച്ചുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത് കൊണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയുടെ കൃത്യമായ നിരീക്ഷണത്തില്‍ മാത്രമേ ഇവിടെ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ പാടുള്ളൂ. സ്വര്‍ണം […]









