
തൃശൂര്‍: സംസ്ഥാനത്തെ ബാസ്‌കറ്റ്‌ബോള്‍ പരിശീലകര്‍ക്കായി ക്ലാസെടുക്കാന്‍ വിഖ്യാത പരിശീലകന്‍ റിച്ചാര്‍ഡ് ലീ ബ്രൂക്‌സ് തൃശൂരിലെത്തും. 11,12 തീയതികളില്‍ തൃശൂരിലെ കുന്ദംകുളം ജവഹര്‍ സ്‌ക്വയറിലായിരിക്കും ക്ലാസ്.
കുന്ദംകുളത്ത് ഏഴു മുതല്‍ ആരംഭിക്കുന്ന 69-ാമത് കേരള സ്റ്റേറ്റ് സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ബാസ്‌കറ്റ്ബാള്‍ പരിശീലകര്‍ക്കായി പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎസില്‍ നിന്ന് റിച്ചാര്‍ഡ് ലീ ബ്രൂക്‌സ് എത്തുന്നത്. യൂത്ത് ബാസ്‌കറ്റ്‌ബോള്‍ വികസനത്തിലും പ്രമോഷനിലും സ്‌പെഷ്യലൈസ് ചെയ്ത അദ്ദേഹം 1996-1997 സീസണില്‍ ഓസ്ട്രിയയിലെ കോച്ച് ഓഫ് ദി ഇയര്‍ ആയും 2001-2002 സീസണില്‍ അമേരിക്കന്‍ കോച്ച് ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ്.
കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ തൃശൂര്‍ ജവഹര്‍ സ്‌ക്വയറിലേത് കൂടാതെ 13ന് രാജഗിരി ഇന്‍ഡോര്‍ സ്റ്റേഡിയം, ആലപ്പുഴ വൈഎംസിഎ(ഒക്ടോബര്‍ 16), തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍(18, 19) എന്നിവിടങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ബാസ്‌കറ്റ്‌ബോള്‍ പരിശീലകര്‍ക്ക് അനുയോജ്യമായ പ്രൊഫഷണല്‍ വികസനത്തിനുള്ള അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പ് ഒരുക്കുന്നത്.
ബാസ്‌കറ്റ്‌ബോള്‍ ഫണ്ടമെന്റല്‍സ് മുന്‍തൂക്കം നല്‍കിയുള്ള സെഷനുകള്‍ക്ക്, വ്യക്തിഗത പ്രതിരോധം ബൊളോട് കൂടിയും അല്ലാതെയുംഉള്ള നീക്കങ്ങള്‍ കൂടാതെ പിക്ക് ആന്‍ഡ് റോള്‍, പാസിംഗ് ആന്‍ഡ് കട്ടിംഗ് സ്‌ക്രീന്‍, ഡ്രൈവ് ആന്‍ഡ് കിക്ക് പാസ്, റീബൗണ്ടിംഗ് ആന്‍ഡ് ഔട്ട്‌ലെറ്റ് പാസ്, എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.









