
മുംബൈ: ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. അഞ്ച് ടി20 മാച്ചുകളാണ് ഇന്ത്യയും ആസ്ത്രേല്യയും തമ്മില്‍ കളിക്കുക. ഒക്ടോബര്‍ 29 മുതല്‍ നവമ്പര്‍ എട്ട് വരെയാണ് അഞ്ച് ടി20 മത്സരങ്ങള്‍ നടക്കുക.
നിതീഷ് കുമാര്‍ റെഡ്ഡി ടി20 ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ആയിരിക്കും വൈസ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുംറയെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ടി20യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാകപ്പിലെ ടീമിനെ ഏകദേശം അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കവും ഇന്ത്യ ആസ്ത്രേല്യന്‍ പര്യടനത്തില്‍ ആരംഭിച്ചിരിക്കുകയാണ്.
ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും പരിക്കുകളുടെ പിടിയില്‍ അകപ്പെട്ടതിനാല്‍ ഇരുവരെയും ഒഴിവാക്കി. വാഷിംഗ്ടണ്‍ സുന്ദറിന് ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ ടി20മത്സരങ്ങള്‍ക്കുള്ള 15അംഗ സ്ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സാര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ് ദീപ് സിങ്ങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്ങ്, വാഷിംഗ്ടണ്‍ സുന്ദര്‍.









