കൊച്ചി : കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2025 ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ വെച്ച് നടക്കും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM)-ന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായ […]









