കൊച്ചി: ‘ഓപ്പറേഷൻ നുമ്ഖോറു’മായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ നടൻ ദുൽഖർ സൽമാന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ദുൽഖർ മതിയായ രേഖകളുമായി സമീപിച്ചൽ കസ്റ്റംസ് നിയമപ്രകാരം വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണം. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി കസ്റ്റംസിനു നിർദേശം നൽകി. അതേസമയം ആവശ്യം നിരസിക്കുകയാണെങ്കിൽ രേഖകളടക്കം അതിന്റെ കാരണങ്ങൾ അറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. അതേസമയം നിയമപ്രകാരം റജിസ്റ്റർ ചെയ്ത തന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തെന്നും ഇത് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് ദുൽഖർ […]









