കൊച്ചി: ശബരിമലയിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. ശബരിമലയിലേതു സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്. ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്ന കാര്യം കൂടിയാണ്. അതിനെ കോൺഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാന പ്രകാരം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കൂടാതെ ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്വർണം ചെമ്പായതിനെ കുറിച്ച് ഇപ്പോഴത്തെ […]









