ടെൽ അവീവ്: ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇസ്രയേൽ- ഗാസ ബന്ദി കൈമാറ്റം സാധ്യമാകാൻ പോകുന്നതിനിടെ ട്രംപിനു നന്ദിയറിയിച്ചും ഇതു തങ്ങളുടെ വിജയമാണെന്നു കാണിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പോസ്റ്റ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് അംഗീകാരം ലഭിച്ചതോടെ, നമ്മുടെ എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരും. ഇത് ഇസ്രയേൽ രാജ്യത്തിന്റെ നയതന്ത്ര വിജയവും ദേശീയവും ധാർമ്മികവുമായ വിജയവുമാണെന്നാണ് നെതന്യാഹു എക്സിൽ കുറിച്ചത്. കൂടാതെ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിനും, പങ്കാളിത്തത്തിനും, ഇസ്രായേലിന്റെ സുരക്ഷയ്ക്കും നമ്മുടെ ബന്ദികളുടെ സ്വാതന്ത്ര്യത്തിനുമുള്ള അദ്ദേഹത്തിന്റെ […]









