തിരുവനന്തപുരം: പരിപാടിക്ക് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കോപിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ ഫ്‌ളാഗ് ഓഫ് ചടങ്ങ് വീണ്ടും നാളെ നടത്തും. മോട്ടര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പരിപാടി പേരൂര്‍ക്കടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നാളെ രാവിലെ 10ന് നടത്തുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു. 914 പുതിയ ഇ-പോസ് മെഷീനുകളും എംവിഡിമാര്‍ക്കു കൈമാറും. വാഹനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഡ്രൈവറും മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും വിവിധ ജില്ലകളില്‍നിന്ന് വീണ്ടും വരണം. സെപ്റ്റംബര്‍ 29ന് കനകക്കുന്ന് കൊട്ടാരപരിസരത്തു സംഘടിപ്പിച്ച […]








