മാസങ്ങളായി സമരരംഗത്തുള്ള ആശാ വര്‍ക്കര്‍മാര്‍ക്ക് സേവനകാലാവധി കണക്കാക്കി നാമമാത്രമായ ഓണറേറിയം വര്‍ധന ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതി. മേഖലയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് 1500 രൂപയും പൂര്‍ത്തിയാക്കാത്ത ആശമാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിക്കാനാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ ചെയര്‍പേഴ്‌സണ്‍ ആയ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 7000 രൂപ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം ചെയ്യുന്നത്. ആശമാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധിപ്പിച്ചാല്‍ വര്‍ഷം 31.35 കോടി രൂപയും […]








